തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് പ്രതിശ്രുത വരന് ദാരുണാന്ത്യം. ഇന്ന് വിവാഹം നടക്കാനിരിക്കെ മണിക്കൂറുകൾക്ക് മുൻപാണ് യുവാവിന്റെ മരണം.
ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം.
അമിത വേഗതയിലെത്തിയ ബൈക്ക് ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വീട്ടുകാർ അനുകൂലിക്കാത്തതിനാൽ രജിസ്റ്റർ വിവാഹമാണ് തീരുമാനിച്ചിരുന്നത്. ബന്ധുവിൻറെ വീട്ടിൽ പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
