കല്‍പ്പറ്റ: ഫേയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. വയനാട് പനമരം അഞ്ച്കുന്ന് മാങ്കാനി കോളനിയിലെ രതിൻ ആണ് മരിച്ചത്.
പൊലീസ് പോക്സോ കേസിൽ പെടുത്തിയെന്ന് വീഡിയോയിലൂടെ ആരോപിച്ചശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രതിൻ ഓട്ടോയിൽ വെച്ച് ഒരു പെൺകുട്ടിയുമായി സംസാരിച്ചത് ചിലർ ചോദ്യം ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഉണ്ടായ തർക്കത്തിലാണ് പൊലീസ് കേസെടുത്തത്. തര്‍ക്കത്തിനിടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് ബഹളത്തിനിടെ പൊലീസ് കേസെടുത്തു.
ഈ സംഭവത്തിന് പിന്നാലെയാണ് യുവാവ് ഫേയ്സ്ബുക്കിൽ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞ് വീഡിയോ ഇട്ടത്.
അതേസമയം, പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമാണ് കമ്പളക്കാട് പൊലീസ് വിശദീകരിക്കുന്നനത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്