തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങളുടെ ശമ്ബളം കൂട്ടാനുള്ള ശുപാർശ മന്ത്രിസഭ തള്ളി. സാമ്ബത്തിക ബാധ്യത വർധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭ ശിപാർശ തള്ളിയത്.
ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ചെയർമാന് ശമ്ബളം 3.81 ലക്ഷം രൂപയും അംഗങ്ങളുടേത് 3.73 ലക്ഷവുമായി കൂട്ടാനായിരുന്നു ശുപാർശ ചെയ്തത്. നിലവില്‍ ചെയർമാന് 2,24,100 രൂപയും അംഗങ്ങള്‍ക്ക് 2,19,090 രൂപയുമാണ് ശമ്ബളം.
ജുഡീഷ്യല്‍ ഓഫീസർമാരുടെ ശമ്ബള സ്കെയിലാണ് പിഎസ്‌സി അംഗങ്ങള്‍ക്കുമുള്ളത്. ജുഡീഷ്യല്‍ ഓഫീസർമാരുടെ ശമ്ബളം കൂട്ടിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിഎസ്‍സി ചെയർമാൻ ശമ്ബള വർധനവ് ആവശ്യപ്പെട്ടത്.
2016 ജനുവരി മുതല്‍ മുൻകാല പ്രാബല്യവും ആവശ്യപ്പെട്ടിരുന്നു. ശമ്ബള വർധനവിനെ മന്ത്രിസഭാ യോഗത്തില്‍ കെ.രാജൻ, പി.പ്രസാദ്, പി.രാജീവ്, മുഹമ്മദ് റിയാസ് എന്നിവർ സാമ്ബത്തിക ബാധ്യത ചൂണ്ടികാട്ടി എതിർത്തിരുന്നു.
ഇതോടെ മുഖ്യമന്ത്രി തന്നെയാണ് കാബിനറ്റ് ശുപാർശ പിൻവലിച്ചത്. ശമ്ബളം കൂട്ടിയാല്‍ കുടിശിക കൊടുക്കാൻ തന്നെ 35 കോടി രൂപ കണ്ടെത്തണമെന്നും മന്ത്രിമാർ പറഞ്ഞു. ചെയര്‍മാന്‍ അടക്കം 21 അംഗങ്ങളാണ് സംസ്ഥാനത്ത് പിഎസ്‌സിയിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്