കെ-റെയിലിനെ ചൊല്ലി ബിജെപിയിൽ ഭിന്നത; ആര് വിചാരിച്ചാലും കേരളത്തില്‍ കെ- റെയില്‍ വരില്ലെന്ന് സുരേന്ദ്രൻ

NOVEMBER 4, 2024, 7:59 PM

തിരുവനന്തപുരം: ആര് വിചാരിച്ചാലും കേരളത്തില്‍ കെ- റെയില്‍ വരില്ലെന്ന് താൻ ഉറപ്പിച്ച്‌ പറയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

റെയില്‍വേ മന്ത്രി ഇന്നലെ ഇത് സംബന്ധിച്ച്‌ അറിയിച്ച നിലപാടില്‍നിന്ന് വിഭിന്നമാണ് സുരേന്ദ്രന്‍റെ ഈ നിലപാട്. ആര് പറഞ്ഞാലു കേരളത്തില്‍ കെ-റെയില്‍ വരില്ല. അത് ബിജെപിയുടെ ഗ്യാരന്‍റിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതിക പ്രശ്നവും പാരിസ്തിതിക പ്രശ്നവുമാണ് ഇന്നലെ റെയില്‍വേ മന്ത്രി പറഞ്ഞത്. രണ്ടും വലിയ പ്രശ്നങ്ങളാണ്. ഗോവിന്ദന്‍റെ അപ്പ കച്ചവടം സില്‍വർ ലൈനില്‍ നടക്കില്ല. അതിന് താൻ ഗ്യാരന്‍റിയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

vachakam
vachakam
vachakam

എന്നാല്‍ സാങ്കേതിക തകരാർ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാൻ റെയില്‍വേ തയാറാകുമെന്നായിരുന്നു ഇന്നലെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. തൃശൂർ റെയില്‍വേ സ്റ്റേഷൻ സന്ദർശിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam