പൂരം കലക്കൽ; നടന്നത് കമ്മീഷണറുടെ പൊലീസ് രാജ് എന്ന് ദേവസ്വം ഭാരവാഹികൾ

NOVEMBER 4, 2024, 7:13 PM

തൃശൂര്‍: പൂരം കലക്കൽ അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മുന്നിൽ മൊഴിയെടുക്കാനായി  ഹാജരായി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ. 

അന്നത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്‍റെ പൊലീസ് രാജ് ആണ് ഉണ്ടായതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ, ജോയിൻറ് സെക്രട്ടറി ശശിധരൻ എന്നിവർ മൊഴി നൽകി. 

പൊലീസിന് സംഭവിച്ച വീഴ്ചകൾ ഭാരവാഹികൾ അക്കമിട്ടുനിരത്തി. 2023 ലെ പ്രശ്നങ്ങൾ  2024ൽ  ആവർത്തിച്ചെന്നും അറിയിച്ചു. 

vachakam
vachakam
vachakam

വെടിക്കെട്ട് സമയത്തുണ്ടായ പ്രശ്നങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞുവെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാറും ജോയിന്‍റ് സെക്രട്ടറി ശശിധരനും പറഞ്ഞു. പൂരത്തിന്‍റെ അന്ന് രാവിലെ മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

എഴുന്നള്ളത്ത് കഴിഞ്ഞിട്ടും മതി വെടിക്കെട്ട് എന്നാണ് പൊലീസ് പറഞ്ഞത്. ത്രിതല അന്വേഷണത്തിലെ ആദ്യ അന്വേഷണമാണ്. മറ്റു കാര്യങ്ങൾ അടുത്തഘട്ടത്തിൽ പറയും. പൊലീസിന്‍റെ ഭാഗത്തുള്ള വീഴ്ച തന്നെയാണെന്ന മൊഴിയാണ് നൽകിയത്. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ലെന്നും  ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam