പാലക്കാട്: ഒരാളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
ഒരാളെ നിരീക്ഷിക്കുന്നതും പിന്തുടരുന്നതും മൊബൈല്‍ റെക്കോര്‍ഡ് പരിശോധിക്കുന്നതുമെല്ലാം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ്. അതാണ് കെ സുരേന്ദ്രൻ ഉദ്ദേശിച്ചതെങ്കിൽ അത് കുറ്റമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
പാലക്കാട്ടെ ബിജെപിയില്‍ നിരന്തര അവഗണന നേരിടുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. നിരന്തരം അപമാനിക്കപ്പെട്ടു. സി കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ല. ഇതിന്റെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്തുപോകില്ല. ബിജെപി പ്രവര്‍ത്തകനായി തുടരുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
നേരത്തേ സന്ദീപ് വാര്യരുടെ നീക്കങ്ങള്‍ പരിശോധിക്കുകയാണെന്ന് വ്യക്തമാക്കി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കാര്യങ്ങള്‍ എവിടെ വരെ പോകുമെന്ന് നോക്കുകയാണെന്നും എന്ത് ചെയ്യണമെന്ന് പാര്‍ട്ടിക്ക് അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്