ന്യൂഡല്‍ഹി: മണ്ഡല മകരവിളക്ക് കാലത്ത് നിലയ്ക്കല്‍ - പമ്ബ റൂട്ടില്‍ സൗജന്യമായി ബസ് സര്‍വീസ് നടത്തണമെന്ന വിഎച്ച്‌പിയുടെ ആവശ്യം സുപ്രീം കോടതി തള്ളി.
നിലയ്ക്കല്‍ - പമ്ബ റൂട്ട് ദേശസാല്‍കൃതം ആണെന്നും അവിടെ സർവീസ് നടത്താൻ തങ്ങള്‍ക്ക് മാത്രമേ അധികാരം ഉള്ളൂവെന്നാണ് കെഎസ്‌ആർടിസിയുടെ വാദം.
ശബരിമല തീർഥാടകാരില്‍ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി കെഎസ്‌ആർടിസി സുപ്രീംകോടതിയില്‍ സത്യവാംഗ്‌മൂലം ഫയല്‍ ചെയ്തു. നിലയ്‌ക്കല്‍ മുതല്‍ പമ്ബ വരെ ബസ് സർവീസ് നടത്താൻ കെഎസ്‌ആർടിസിക്കാണ് അധികാരമെന്നും തീർഥാടകർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ബസുകള്‍ വാടകയ്‌ക്ക് എടുത്ത് സൗജന്യ സർവീസ് നടത്താൻ അനുവദിക്കണമെന്ന വിഎച്ച്‌പിയുടെ ഹർജി തള്ളണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്