പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തീയതി മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
കല്‍പ്പാത്തി രഥോത്സവത്തിന് പതിനായിരക്കണക്കിന് ആളുകള്‍ വരുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് യുഡിഎഫ് ആവശ്യപ്പെട്ടത്. എന്നാല്‍ വോട്ടെടുപ്പ് നീട്ടണമെന്നല്ല, വോട്ടെടുപ്പ് തീയതി മുന്നിലേക്കോ പിന്നിലേക്കോ മാറ്റണമെന്നാണ് ആവശ്യപ്പട്ടത്.
യുഡിഎഫ് നിര്‍ദ്ദേശം സ്വീകരിച്ചില്ലെന്നാണ് കരുതിയത്. പരാമവധി ആളുകള്‍ക്ക് തടസമില്ലാതെ വോട്ട് ചെയ്യാനുള്ള സാഹചര്യമുണ്ടാകണം. പരാതി നല്‍കിയപ്പോള്‍ തന്നെ തീരുമാനം എടുക്കാതെ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്നില്‍ മാറ്റിയതിന് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നും സതീശന്‍ പറഞ്ഞു.
നാളെ തെരഞ്ഞെടുപ്പ് നടത്തിയാലും യുഡിഎഫ് അതിന് തയാറാണ്. യുഡിഎഫ് സ്‌ക്വാഡ് എല്ലാ വീടുകളിലും മൂന്ന് തവണ എത്തിയിട്ടുണ്ട്. എല്ലാവരുടെയും ആവശ്യം പരിഗണിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് ആദ്യം പരാതി നല്‍കിയത് യുഡിഎഫാണ്. ഏത് സാഹചര്യം വന്നാലും നേരിടാന്‍ യുഡിഎഫ് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്