ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ അപകടം; യുവ അഭിഭാഷകന് ദാരുണാന്ത്യം 

MAY 28, 2026, 1:50 AM

കടയ്ക്കൽ: നിലമേൽ-കടയ്ക്കൽ റോഡിലുണ്ടായ ദാരുണ വാഹനാപകടത്തിൽ യുവ അഭിഭാഷകൻ അഡ്വ. അനൂപ് ബി.എസ്. (35) ന് ദാരുണാന്ത്യം. കടയ്ക്കൽ ആനപ്പാറ സ്വദേശിയായ അനൂപ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്നു.

ബുധനാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. നിലമേൽ ഭാഗത്ത് നിന്ന് കടയ്ക്കലിലെ വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിരെ വന്ന കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനൂപിനെ നാട്ടുകാർ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് കടയ്ക്കലിലെ സ്വകാര്യ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വഞ്ചിയൂർ കോടതിയിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ വലിയ ജനാവലിയാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. തുടർന്ന് മൃതദേഹം ആനപ്പാറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam