ഡിജിപി യോഗേഷ് ഗുപ്തയ്ക്കെതിരെ വീണ്ടും പ്രതികാര നടപടിയുമായി സർക്കാർ.അഗ്നിരക്ഷാ സേനാ മേധാവിയായ യോഗേഷ് ഗുപ്തയെ റോഡ് സുരക്ഷാ കമ്മിഷണറായി നിയമിച്ചു.റോഡ് സുരക്ഷാ കമ്മിഷണർ നിധിൻ അഗർവാളാണ് പുതിയ അഗ്നിരക്ഷാസേനാ മേധാവി.
എക്സൈസ് അഡീഷണല്‍ കമീഷണര്‍ കെ.എസ്. ഗോപകുമാറിനെ ക്രമസമാധാന ചുമതലയുള്ള എ.ഐ.ജിയായും വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ എസ്.പിയായിരുന്ന കെ.എല്‍. ജോണിക്കുട്ടിയെ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായും നിയമിച്ചു.ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി എസ്.പിയായിരുന്ന എസ്. സുജിത് ദാസിനെ എ.ഐ.ജിയാക്കി.ക്രമസമാധാന ചുമതലയുള്ള എ.ഐ.ജി വി.ജി. വിനോദ്കുമാറിനെ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി എസ്.പിയായി നിയമിച്ചു.തിരുവനന്തപുരം സിറ്റി ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി നകുല്‍ രാജേന്ദ്ര ദേശ്മുഖിനെ തൃശൂര്‍ സിറ്റി പൊലീസ് കമീഷണറായും നിയമിച്ച് ഉത്തരവായി.
വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ ആരോപണ വിധേയനായ വി ജി വിനോദ് കുമാറിൻ്റ്റെ മാറ്റം ഇതിൽ ശ്രദ്ധേയമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
