കണ്ണൂർ: നെടുംപുറംചാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന വൈ.എം.സി.എ. അക്കാഡമിക് രംഗത്ത് ഒരു പുത്തൻ ഉണർവും കാഴ്ചപാടും ലഭ്യമാക്കി വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നു. നെടുംപുറംചാൽ വൈ.എം.സി.എയും നാർബോൺ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ഈ പരിശീലന ക്ലാസുകൾ ഓഫ്‌ലൈനായും ഓൺലൈനായും സ്‌റ്റെർലിംഗ് സ്റ്റഡി എന്ന ഒരു യു.കെ. രജിസ്‌റ്റേഡ് സ്റ്റഡി സെന്ററും ചേർന്ന് നടത്തുന്നു.
വിദേശത്തു ജോലി സാധ്യതയുള്ള പഠനത്തിനുതകുന്ന ഈ അദ്ധ്യയന കോഴ്‌സിന്റെ ഉദ്ഘാടനം വൈ.എം.സി.എ പ്രസിഡന്റ് ഡോ. വിൻസെന്റ് ജോർജ്, കെ.കെ. ഷൈലജ ടീച്ചർ (എം.എൽ.എ, മട്ടന്നൂർ), അഡ്വ. സണ്ണി ജോസ് (എം.എൽ.എ, പേരാവൂർ) എന്നീ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ വരാപീടികയിൽ വച്ച് ജനുവരി 23ന് വൈകുന്നേരം 5 മണിക്ക് നിർവ്വഹിക്കുന്നു.
ഏകദേശം വൈകുന്നേരം 7.30ന് ഡിന്നറോടു കൂടി പര്യവസാനിക്കുന്ന ഈ പരിപാടിയിലേക്ക് വൈ.എം.സി.എ നെടുംപുറംചാൽ പ്രസിഡന്റ് ദേവസ്യ നെല്ലിക്കുന്നേൽ, വുമൺ വിംഗ് പ്രസിഡന്റ് റോസി ജോൺ, പി.സി. ജോൺ ചെയർമാൻ നാർബോൺ വെഞ്ചേഴ്‌സ് എന്നിവർ ഹാർദവമായി സ്വാഗതം ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്