വരുന്നത് ശക്തമായ ഇടിമിന്നല്‍: ശനിയാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം

MAY 1, 2026, 7:14 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴയോടൊപ്പം എത്തുന്ന ഇടിമിന്നലിനെതിരെ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മെയ് ഒന്ന് മുതല്‍ മെയ് അഞ്ച് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലെ പാലോട് ആണ്. 12 സെന്റ്‌റ മീറ്റര്‍ മഴ ലഭിച്ചു. മലപ്പുറം ജില്ലയിലെ തെന്നല 7 സെന്റിനീറ്റര്‍ , പുനലൂര്‍, തൊടുപുഴ, അങ്ങാടിപ്പുറം 5 സെന്റിമീറ്റര്‍ വീതവും മഴ ലഭിച്ചു. കേരളത്തില്‍ എല്ലാ ജില്ലകളിലും വേനല്‍ മഴ ലഭിച്ചെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മഴ തുടരുമെന്നും നിരീക്ഷകര്‍ പറഞ്ഞു.

മഴയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി നില്‍ക്കണമെന്നുമാണ് മുന്നറിയിപ്പ്. വേനല്‍ അവധി ആയതിനാല്‍ കുട്ടികള്‍ പുറത്തിറങ്ങി കളിക്കുന്നത് പതിവാണ്. വൈകുന്നേരങ്ങളില്‍ മഴ എത്തുമ്പോള്‍ തന്നെ മാറി നില്‍ക്കണം. വലിയ മരത്തിന്റെ ചുവട്ടില്‍ അഭയം തേടരുതെന്നും ഏറ്റവും ഉയരത്തില്‍ ഉള്ളവയില്‍ ആണ് വേഗത്തില്‍ ഇടിമിന്നലേല്‍ക്കുക എന്നും നിരീക്ഷകര്‍ പറയുന്നു. ജീവഹാനി വരെ സംഭവിച്ചേക്കാമെന്നും കരുതല്‍ വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ്

മെയ് 1 പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും മെയ് 2 ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശുര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മെയ് 3 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മെയ് 4 ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ മഴയാണ് പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam