തിരുവനന്തപുരം: കെഎസ്‌ആർടിസി വനിത കണ്ടക്ടർമാർക്ക് പാന്റ്സും ഷർട്ടും ധരിക്കാം. യൂണിഫോം ചുരിദാർ മാത്രെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറക്കി.
എന്നാല്‍ ഓവർ കോട്ട് നിർബന്ധമാണെന്നും ഉത്തരവില്‍ വ്യക്തമാക്കി. കാക്കി നിറത്തിലാണ് പുതിയ യൂണിഫോം.
കെഎസ്‌ആർടിസി ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ചപ്പോള്‍ വനിതകള്‍ക്ക് ചുരിദാറും ഓവർകോട്ടുമായിരുന്നു നിശ്ചയിച്ചിരുന്നത്.
എന്നാല്‍ ബസില്‍ ജോലി ചെയ്യുമ്ബോള്‍ ചുരിദാറിനെക്കാള്‍ പാന്റ്സും ഷർട്ടുമാണ് സൗകര്യമെന്ന് ചൂണ്ടികാട്ടി കുറച്ചു ജീവനക്കാർ സിഎംഡിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യൂണിഫോമില്‍ ലിംഗസമത്വം ഏർപ്പെടുത്താൻ തീരുമാനമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്