കോട്ടയം: തമിഴ്നാട് വാൽപ്പാറയിൽ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.
ഇടിആര്‍ എസ്റ്റേറ്റിലെ മാനേജരും കോട്ടയം സ്വദേശിയുമായ ഗ്രീസിന്റെ ഭാര്യ ഇന്ദുമതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസായിരുന്നു. എസ്റ്റേറ്റിലെ വീട്ടിൽ ഇന്ന് രാവിലെ 7.45 നാണ് സംഭവം.
ഗ്രീസ് എസ്റ്റേറ്റിലേക്ക് പോയതിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട അയൽവാസികൾ എത്തിയപ്പോഴേക്കും ഇന്ദുമതി മരിച്ചിരുന്നു.
മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
