തിരുവനന്തപുരം: തലസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രസവത്തിനെത്തിച്ച കരിക്കകം സ്വദേശിയായ ശിവപ്രിയയെന്ന യുവതി ബാക്ടീരിയൽ അണുബാധ മൂലം മരിച്ചു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
22-ാം തീയതി പ്രസവിച്ച ശിവപ്രിയ 26നാണ് ആശുപത്രി വിട്ടത്. ഇതിനു ശേഷമാണ് പനിയേത്തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു. അതിനു ശേഷം ഐ.സി.യുവിലും വെന്റിലേറ്ററിലുമായി ചികിത്സയിലായിരുന്നു ശിവപ്രിയ. പ്രസവ ശേഷമുള്ള തുന്നലിൽ അണുബാധയെന്നാണ് ആരോപണം. 9 ദിവസമാണ് ശിവപ്രിയ വെന്റിലേറ്ററിൽ കിടന്നത്.
രണ്ടു ദിവസം മുൻപാണ് ശിവപ്രിയ കണ്ണ് തുറക്കാതെയായത്. അതേസമയം, അണുബാധ ആശുപത്രിയിൽ നിന്ന് ഉണ്ടായതല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രസവ സമയത്തോ, തുടർ ചികിത്സാ സമയത്തോ ഒന്നും ആശുപത്രിയിൽ നിന്ന് അത്തരമൊരു അണുബാധ ഉണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ വാദം.
ആശുപത്രിയുടെ ഭാഗത്തു നിന്നുള്ള ഔദ്യോഗിക വിശദീകരണം ലഭിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ആശുപത്രിയിൽ തുടരുമെന്നും ആശുപത്രി അധികൃതർ പലപ്പോഴായി പലതാണ് പറയുന്നതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
