കാന്‍സര്‍ മൂര്‍ഛിച്ച യുവതിയ്ക്ക് അക്യൂപങ്ചര്‍ കേന്ദ്രത്തില്‍ ചികിത്സ: പുതിയ പരാതി നല്‍കി കുടുംബം 

AUGUST 29, 2025, 2:27 AM

കോഴിക്കോട്: കാന്‍സര്‍ മൂര്‍ഛിച്ച് യുവതി മരിക്കാനിടയായതിന്റെ പിന്നില്‍ അക്യുപങ്ചര്‍ ചികിത്സയാണെന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെ പുതിയ പരാതി നല്‍കി കുടുംബം. 

അക്യൂപങ്ചർ സ്ഥാപനം ഹാജിറയുടെ രോഗവിവരം ബോധപൂർവം മറച്ചുവെച്ചെന്നും ചികിത്സിച്ച അക്യൂപങ്ചറിസ്റ്റുകൾ ഗൂഢാലോചന നടത്തിയെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.  അക്യുപങ്ചർ ചികിത്സകർക്കെതിരെ കുറ്റ്യാടി പൊലീസിലും ആരോഗ്യവകുപ്പിനും കുടുംബം പരാതി നല്‍കിയിരുന്നു. 

10 മിനിട്ട് വെയിൽ കൊണ്ടാൽ മതി ! കാന്‍സര്‍ മൂര്‍ഛിച്ച് യുവതി മരിക്കാനിടയായതിന്റെ പിന്നില്‍ അക്യുപങ്ചര്‍ ചികിത്സയാണെന്ന് കുടുംബം

vachakam
vachakam
vachakam

  ഇവരുടെ സ്ഥാപനം പ്രവർത്തിക്കുന്നത് നിയമം നിഷ്കർഷിക്കുന്ന രജിസ്ട്രേഷൻ ഇല്ലാതെയാണെന്നും ചികിത്സാരേഖകൾ ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. മരിച്ച ഹാജിറയുടെ മക്കളാണ് പരാതി നല്‍കിയിരുന്നത്. സ്ഥാപനത്തിൽ നിന്നും വിവരങ്ങൾ തേടുമെന്ന് പൊലീസ് വ്യക്തമാക്കിയുട്ട്.

 മരിച്ച ഹാജിറയ്ക്ക് ബ്രസ്റ്റ് കാന്‍സര്‍ ആയിരുന്നു. എന്നാല്‍ ഇത് കുടുംബവും ഹാജിറയും അറിഞ്ഞിരുന്നില്ല. അക്യൂപങ്ചര്‍ കേന്ദ്രത്തില്‍ ചികിത്സ തേടിയ ഇവര്‍ക്ക് രോഗശമനം ഇല്ലാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കാന്‍സര്‍ ബാധിച്ച വിവരം അറിയുന്നത്. നാലാമത്തെ സ്റ്റേജിലാണ് കാന്‍സര്‍ തിരിച്ചറിഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam