പാലക്കാട്: പാലക്കാട് നഗരത്തിലെ തിരക്കേറിയ ഐഎംഎ ജംഗ്ഷനിൽ നടുറോഡിൽ നിസ്‌കരിച്ച സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സം നേരിട്ടു.
കുടുംബസ്വത്ത് സംബന്ധിച്ച തർക്കം പൊതുജന ശ്രദ്ധയിൽപ്പെടുത്താനാണ് റോഡിൽ നിസ്‌കരിച്ചതെന്ന് സ്ത്രീ പൊലീസിനോട് വിശദീകരിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിന് പിന്നാലെ സൗത്ത് പൊലീസ് ഇടപെട്ട് സ്ത്രീയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഗതാഗതം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സ്ത്രീയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പൊലീസ് പരിഗണിക്കുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
