കാസർകോട്: അന്യായമായി പോലീസ് കേസെടുത്തെന്ന പരാതിയുമായി 19 കാരി രംഗത്ത്.
വിദ്യാനഗർ എസ്‌ഐ എസ്.അനൂപിനെതിരെയാണ് ചേരൂർ മേനങ്കോട്ടെ മാജിദ നസ്രീൻ (19) ജില്ലാ പോലീസ് മേധാവി ബി.വി.വിജയ് ഭരത് റെഡ്ഡിക്ക് പരാതി നൽകിയത്.
പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന പേരിലാണ് ആർസി ഉടമയായ മാജിദയ്ക്കെതിരെ കേസെടുത്തത്.
ചെർക്കളയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. മാജിദയുടെ സഹോദരൻ സ്കൂട്ടർ ഓടിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യം ഉൾപ്പെടെയാണ് ഇവർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
സഹോദരനൊപ്പം യാത്രചെയ്തപ്പോൾ മാജിദയാണ് സ്കൂട്ടർ ഓടിച്ചതെന്ന് സിസിടിവി ദൃശ്യത്തിൽ വ്യക്തമായിരുന്നു. സ്കൂട്ടർ നിർത്തി മാജിദയും സഹോദരനും നടന്നുപോകുന്നതും ദൃശ്യത്തിൽ കാണാം. സഹോദരൻ തിരിച്ചുവന്ന് സ്കൂട്ടറിന് സമീപം നിൽക്കുമ്പോഴാണ് പോലീസ് വാഹനമെത്തിയത്. സംഭവത്തിൽ വ്യക്തത വരുത്തുന്നതിന് മുമ്പ് സ്കൂട്ടർ പിടിച്ചെടുത്ത് കേസ് രജിസ്റ്റർചെയ്തെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
