കോഴിക്കോട്: ബേപ്പൂരിലെ സുഹൃത്തിന്‍റെ വീട്ടിൽ നിന്നും 36 പവൻ മോഷ്ടിച്ച യുവതി പിടിയിൽ.
ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ ആണ് പിടിയിലായത്. മുംബൈയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
സൗജന്യ സുഹൃത്തായ ബേപ്പൂർ സ്വദേശിനി ഗായത്രിയുടെ വീട്ടിൽ ജുലൈ 19 നായിരുന്നു താമസിക്കാൻ എത്തിയത്. ഇവിടെ തങ്ങിയ ശേഷം മടങ്ങുമ്പോൾ ആരുമറിയാതെ വീട്ടിലുണ്ടായിരുന്ന 36 പവൻ സ്വർണവും യുവതി കവർന്നിരുന്നു.
പിന്നാലെ കുടുംബവും പൊലീസിൽ പരാതി നൽകിയെങ്കിലും മോഷണത്തിന് ശേഷം യുവതി തൻസാനിയക്ക് കടന്നിരുന്നു. ഇത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയെങ്കിലും പൊലീസ് കൃത്യമായ നീക്കം നടത്തി.
താൻസാനിയയിൽ നിന്നും തിരികെ നാട്ടിൽ എത്തിയപ്പോളാണ് വിവരം അറിഞ്ഞെത്തിയ ബേപ്പൂർ പൊലീസ് യുവതിയെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്