ബിജെപി നിയമസഭാകക്ഷി നേതാവായി വി. മുരളീധരൻ എത്തുമോ?; നിർണായക ചർച്ചകൾ പുരോഗമിക്കുന്നു

MAY 15, 2026, 5:31 AM

തിരുവനന്തപുരം: ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി വി. മുരളീധരനെ തെരഞ്ഞെടുത്തേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഈ നീക്കമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് ഫലവും തുടർ രാഷ്ട്രീയ തന്ത്രങ്ങളും വിലയിരുത്തുന്നതിനായി പാർട്ടിയുടെ നിർണായക കോർ കമ്മിറ്റി യോഗം തുടരുകയാണ്.

എൻഡിഎ പാർലമെൻ്ററി പാർട്ടി നേതാവായി കഴക്കൂട്ടത്ത് നിന്ന് വിജയിച്ച വി. മുരളീധരനെ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ നിയമസഭാകക്ഷി നേതൃസ്ഥാനത്തേക്ക് വരേണ്ടതില്ലെന്നും, ആ ചുമതലയിലേക്ക് വി. മുരളീധരനാണ് കൂടുതൽ അനുയോജ്യമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലെന്നാണ് സൂചന.

ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇന്നോ നാളെയോ കേന്ദ്ര നേതൃത്വത്തിൽ നിന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. വാർത്താക്കുറിപ്പിലൂടെയോ വാർത്താസമ്മേളനത്തിലൂടെയോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

vachakam
vachakam
vachakam

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാർത്ഥികൾ.

കേരള നിയമസഭയിൽ പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും പ്രതിപക്ഷ രാഷ്ട്രീയത്തിൽ കൂടുതൽ സജീവ സാന്നിധ്യമാക്കുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ നേതൃത്വ ചർച്ചകൾ വിലയിരുത്തപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam