പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വംബോർഡ് നേതൃത്വം നൽകുന്ന ആഗോള അയ്യപ്പ സംഗമം ഈ മാസം 20ന് പമ്പാ നദീതീരത്ത് വച്ച് നടക്കുകയാണ്. സർക്കാർ പിന്തുണയോടെ നടത്തുന്ന അയ്യപ്പ സംഗമം ദേവസ്വംബോർഡ് പ്രഖ്യാപിച്ചതു മുതൽ അതിനെ അനുകൂലിച്ചും എതിർത്തും നിരവധി അഭിപ്രായങ്ങൾ ആണ് പുറത്തു വരുന്നത്.
എന്നാൽ പന്തളം കൊട്ടാരം പ്രതിനിധികൾ ഔദ്യോഗികമായി സംഗമത്തിൽ പങ്കെടുത്തേക്കില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നും ഞായറാഴ്‌ച തീരുമാനമെടുക്കും എന്നാണ് പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ ശങ്കർ വർമ്മ പ്രതികരിച്ചത്. 'ഞായറാഴ്‌ച കമ്മിറ്റി അംഗങ്ങൾ ചേർന്ന് വലിയ തമ്പുരാനെ കണ്ട ശേഷമാകും അന്തിമ തീരുമാനമെടുക്കുക.' എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
