അതിരപ്പിള്ളി: കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു. തൃശൂർ അതിരപ്പിള്ളി വാച്ചുമരത്താണ് സംഭവം. ആക്രമണത്തിൽ ആളപായമില്ല.
വാഹനത്തിന്റെ തകരാർ പരിഹരിക്കാനെത്തിയവരാണ് കാട്ടാനക്കൂട്ടം കാർ തകർത്ത നിലയിൽ കണ്ടത്. വാഹനത്തിന്‍റെ എഞ്ചിൻ തകരാറായതിനെത്തുടർന്ന് നിർത്തിയിട്ട അങ്കമാലി സ്വദേശികളുടെ കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.
അങ്കമാലി സ്വദേശികൾ ഇന്നലെ രാത്രിയിൽ അതിരപ്പള്ളിയിൽ നിന്ന് മലക്കപ്പാറക്ക് പോവുകയായിരുന്നു.
ഈ സമയത്ത് വാഹനം തകരാറിലായി. സമീപത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് മനസ്സിലാക്കിയ യാത്രക്കാർ മറ്റൊരു വാഹനത്തിൽ അതിരപ്പള്ളിയിലേക്ക് തിരികെ പോയി. വാഹനം ശരിയാക്കുന്നതിനായി അതിരപ്പിള്ളിയിൽ നിന്ന് മെക്കാനിക്കുമായി വന്നപ്പോഴാണ് വാഹനം തകർന്ന നിലയിൽ കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്