കൊച്ചി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ക്രൂര ആക്രമണം. പെരുമ്പാവൂർ വേങ്ങൂരിൽ ഉണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്കേറ്റു.
വേങ്ങൂർ വീട്ടിമോളം സ്വദേശി തൊണ്ടുമാലിൽ ശിവനാണ് പരിക്കേറ്റത്. നിരന്തരം കാട്ടാനകളുടെ ശല്യമുള്ള പ്രദേശമാണ് ഇത്. പരിക്കേറ്റ ശിവനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി.
കടയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വരാതിരുത്തിയിൽ വച്ച് ആന ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
