കല്ലടിക്കോട്: കാട്ടുപന്നികൾ വീടിനുള്ളിലേക്ക് ഓടിക്കയറി പരിഭ്രാന്തി പടർത്തി.
പാലക്കാട് കല്ലടിക്കോട് പറക്കാട് നാരായണൻകുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിലേക്കാണ് ഒരു വലിയ കാട്ടുപന്നിയും രണ്ടുകുട്ടികളും ഓടിക്കയറിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം. കാട്ടുപന്നി കയറിയ മുറിക്കുള്ളിലുണ്ടായിരുന്ന എട്ടുവയസ്സുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.
വീടിന്റെ എതിർവശത്തുള്ള റബ്ബർത്തോട്ടത്തിൽനിന്നാണ് കാട്ടുപന്നികളെത്തിയത്. വീടിന്റെ മുൻവശത്തെ തുറന്നുകിടക്കുന്ന വാതിലിലൂടെ വീടിനകത്തേക്കു കയറുകയായിരുന്നു.
വീടിനകത്തുണ്ടായിരുന്നവർ വേഗം മുകളിലെ നിലയിലേക്കു മാറുകയും മറ്റുള്ളവർ വീടിനുപുറത്തുനിൽക്കുകയും ചെയ്തു. അരമണിക്കൂർ വീടിനുള്ളിൽ ഓടിനടന്ന പന്നികൾ മുൻവാതിലിലൂടെത്തന്നെ പുറത്തേക്കിറങ്ങി മതിൽ ചാടിക്കടന്നുപോവുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
