കനത്ത മഴയിലും കാറ്റിലും മധ്യകേരളത്തിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് കനത്ത മഴയിലും മിന്നൽച്ചുഴലിയിലും വ്യാപക നാശനഷ്ട്ടം ഉണ്ടായത്.
കനത്ത മഴയിലും കാറ്റിലും ഏറ്റവും കൂടുതൽ നാശനഷ്ട്ടങ്ങൾ റിപ്പോർട്ട് ചെയ്തത് കോട്ടയം ജില്ലയിലാണ്. വൈക്കം റെയിൽവേ സ്റ്റേഷനിൽ മരങ്ങൾ കടപുഴകി വീണ് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പാലാ, മീനടം, കുമരകം എന്നിവിടങ്ങളിലും നിരവധി മരങ്ങൾ കടപുഴകി വീണു, ഇത് ഗതാഗത തടസ്സങ്ങൾക്ക് കാരണമായി.
അതേസമയം ഇടുക്കി ജില്ലയിൽ ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറായി. കുമളി ചക്കുപള്ളത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് തമിഴ്നാട് കെ.ജി. പെട്ടി സ്വദേശി സുധ (50) എന്ന തൊഴിലാളി മരിച്ചു.
പത്തനംതിട്ടയിലെ റാന്നിയിലും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിരവധി മരങ്ങൾ കടപുഴകി വീഴുകയും കെ.എസ്.ഇ.ബി.യുടെ വൈദ്യുത പോസ്റ്റുകൾ തകരുകയും ചെയ്തു. തൃശ്ശൂർ മാളയിലും കോഴിക്കോട് തലക്കുളത്തൂരും മിന്നൽച്ചുഴലി വലിയ നാശനഷ്ടങ്ങളുണ്ടാക്കി. മലപ്പുറം വേങ്ങരയിലും കൊച്ചി കളമശ്ശേരിയിലും മിന്നൽച്ചുഴലിയെത്തുടർന്ന് മരങ്ങൾ കടപുഴകി വീണ് വ്യാപക നാശനഷ്ടങ്ങളുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്