തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ മത്സ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഹോട്ടലിൽ നിന്നും പൊറോട്ട കഴിക്കവേ പെട്ടെന്ന് അസ്വസ്ഥത തോന്നി.
പിന്നാലെ കുഴഞ്ഞുവീണതോടെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടിമലത്തുറ സിൽവ ഹൗസിൽ മുത്തപ്പൻ (36) ആണ് മരിച്ചത്. ചപ്പാത്തിന് സമീപമുള്ള ഹോട്ടലിൽ ഉച്ചയോടെ ആഹാരം കഴിക്കാൻ വന്ന അഞ്ചംഗ സംഘത്തിലെ ഒരാളായിരുന്നു മുത്തപ്പൻ.
വിഴിഞ്ഞം പൊലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
