കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ കണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനിന് തീപിടിച്ചു. കോതങ്കോട്ട് പാറമ്മൽ സ്വദേശി അനിലാഷാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ഉടൻ തന്നെ ഡോർ തുറന്ന് പുറത്തിറങ്ങിയതിനാൽ ഇദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിന്റെ സീറ്റ് ഉൾപ്പെടെയുള്ള മുൻഭാഗം കത്തിനശിച്ച നിലയിലാണ്.
അനിലാഷ് വീട്ടിൽ നിന്നും വാനിൽ പുറത്തേക്ക് ഇറങ്ങിയതായിരുന്നു. കുറച്ചുദൂരം പിന്നിട്ടതോടെ ഡ്രൈവർ സീറ്റിന്റെ അടിഭാഗത്ത് നിന്ന് തീയും പുകയും വരുന്നതായി ശ്രദ്ധയിൽപ്പെട്ടു.
ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർ റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്