കൊച്ചി: കൊച്ചിയില്‍ നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായി റിപ്പോർട്ട്. സംഭവത്തില്‍ കാട്ടിത്തറ സ്വദേശിനിയായ അമ്മയെ മരട് പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അടക്കമാണ് പൊള്ളലേറ്റത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.
എന്നാൽ അമ്മ സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്ഥിരമായി അമ്മ തന്നെ മര്‍ദിക്കുമായിരുന്നുവെന്നാണ് കുട്ടി അധ്യാപകരോട് പറഞ്ഞത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
