'ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്തുതീർപ്പ്'; ഹരീഷ് പറയുന്നത് കള്ളമെന്ന് ബാദുഷ

DECEMBER 4, 2025, 4:40 AM

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ ഇടപെട്ട് സിനിമകളില്‍ നിന്ന് തന്നെ ഒഴിവാക്കിയതായുള്ള നടന്‍ ഹരീഷ് കണാരന്‍റെ ആരോപണം വലിയ രീതിയിൽ ചർച്ച ആയിരുന്നു.

അതേസമയം താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം റേച്ചലിന്‍റെ റിലീസിന് ശേഷമേ താന്‍ ഈ വിഷയത്തില്‍ പ്രതികരിക്കൂ എന്നായിരുന്നു അന്ന് ബാദുഷയുടെ പ്രതികരണം. എന്നാല്‍ ബാദുഷയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും തര്‍ക്ക വിഷയം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഹരീഷ് പ്രതികരിച്ചിരുന്നു. 

ഇപ്പോഴിതാ അത്തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബാദുഷ. ഹരീഷ് കണാരന്‍ പ്രസ്തുത കാര്യം പറയുന്നതിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാദുഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. 

vachakam
vachakam
vachakam

ഹരീഷിനെ ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും അവര്‍ എടുത്തില്ലെന്നാണ് ബാദുഷയുടെ വാദം. “ഹരീഷിനെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു. അവർ ഫോൺ എടുത്തില്ല. അന്നു തന്നെ നിർമ്മലിനെ വിളിച്ചു ഞാൻ കാര്യങ്ങൾ സംസാരിച്ചു. ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ഈ ജനങ്ങളുടെ മുന്നിൽ ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്തുതീർപ്പ്. എനിക്ക് പറയാനുള്ളതെല്ലാം എൻ്റെ റേച്ചൽ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയും. അത് വരെ എനിക്കെതിരെ കൂലി എഴുത്തുകാരെക്കൊണ്ട് ആക്രമിച്ചോളൂ. ഈ അവസ്ഥയിൽ എന്നോടൊപ്പം കൂടെ നിൽക്കുന്ന എൻ്റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരു പാട് നന്ദി” എന്നാണ് ബാദുഷയുടെ വാക്കുകള്‍.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam