കോട്ടയം: തലയോലപറമ്പ് തേവലക്കാട് കരിക്കിടാൻ കയറിയ യുവാവിനെ തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഉദയനാപുരും സ്വദേശി ഷിബു ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഷിബു കരിക്കിടാൻ തെങ്ങിന്‍റെ മുകളിൽ കയറിയത്.
കർക്കിടക വാവിന് വിൽക്കുന്നതിന് വേണ്ടിയുള്ള കരിക്കിടാനാണ് യുവാവ് തെങ്ങില്‍ കയറിയത്. പോയി ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തെങ്ങിന്റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓലമടലുകൾക്കിടയിൽ കുടുങ്ങിയ നിലയിലാരുന്നു മൃതദേഹം. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്