പുൽപറ്റ: യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ക്ഷേമ പെൻഷൻ വിതരണം നടത്തിയതായി പരാതി.
മലപ്പുറം പുല്‍പറ്റ പഞ്ചായത്തിലെ കാരപറമ്പില്‍ ചട്ടം ലംഘിച്ച് പെന്‍ഷന്‍ വിതരണം നടത്തിയെന്നാണ് സിപിഐഎം ആക്ഷേപം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
പെന്‍ഷന്‍ ഗുണഭോക്താക്കളെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചു വരുത്തി പണം നല്‍കിയതെന്നാണ് ആരോപണം.
പെൻഷൻ വിതരണ ചുമതല പുൽപറ്റ സർവീസ് സഹകരണ ബാങ്കിനാണ്. വിതരണം ചെയ്യാൻ ഉദ്ദേശിച്ച കെട്ടിടത്തിൽ അസൗകര്യം ഉള്ളതുകൊണ്ടാണ് അവിടെ വെച്ച് വിതരണം ചെയ്‌തെന്ന് ബാങ്ക് അധികൃതർ വിശദമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
