കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തികഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നു: സണ്ണി ജോസഫ്

MAY 14, 2026, 2:38 AM

തിരുവനന്തപുരം: വി.ഡി സതീശനെ കേരള മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഹൈകമാൻഡ് നിർദേശം കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ സർവാത്മനാ സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി​ ജോസഫ് വ്യക്തമാക്കി.

തികഞ്ഞ മന​സ്സോടെ സ്വാഗതം ചെയ്യുന്നുവെന്നും, സഹർഷത്തോടെ സ്വീകരിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ നിരീക്ഷകർ ഉൾപ്പെടെയുള്ളവർ ഉടൻ തിരുവനന്തപുരത്ത് എത്തിച്ചേരും. അവരുടെ സൗകര്യാർഥം ഒരുമണിക്ക് നിശ്ചയിച്ച നിയമസഭ കക്ഷി യോഗം നാലുമണിയിലേക്ക് മാറ്റി.നിയമസഭയിലെ അസംബ്ലി ഹാളിലാണ് യോഗം ചേരുക.യോഗത്തിൽ ദീപാദാസ് മുൻഷി അടക്കമുള്ളവർ പ​​ങ്കെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam