കൽപ്പറ്റ: ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സ്കൂളിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി. അലീന ബെന്നിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സമ്മാന കൂപ്പണുമായി ബന്ധപ്പെട്ട തർക്കമാണ് കുട്ടിയുടെ മരണത്തിലേക്ക് വഴിവെച്ചത്.
വിറ്റുതീർക്കാനാകാത്ത സമ്മാന കൂപ്പൺ തിരിച്ച് നൽകിയിട്ടും, പഴി കേട്ടതിലെ മനോവിഷമം ആണ് ആഹത്യയിലേക്ക് നയിച്ചത് എന്നാണ് കുടുംബത്തിന്റെ ആരോപണം. ചീരാൽ സർക്കാർ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ വാർഷികം ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. ആഘോഷത്തിന് പണം കണ്ടെത്താൻ ആണ് സമ്മാന കൂപ്പൺ ഇറക്കിയത്. കൂപ്പൺ പിരിക്കേണ്ടത് വിദ്യാർത്ഥികളും.
അലീനയ്ക്ക് കൂപ്പൺ മുഴുവൻ വിറ്റുതീർക്കാനായില്ല. വിറ്റുതീരാത്ത കൂപ്പൺ തിരികെ കൊടുത്തെന്ന് അലീനയും കൂപ്പൺ കിട്ടിയില്ലെന്ന് ടീച്ചറും പറഞ്ഞതായി വീട്ടുകാർ ആരോപിക്കുന്നു. പിന്നാലെ ക്ലാസ് ടീച്ചർ ഫോണിൽ വിളിച്ച് സംസാരിച്ച ശേഷം അലീന അസ്വസ്ഥയായിരുന്നു എന്ന് വല്യമ്മ പറയുന്നു. ടീച്ചർ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും തനിക്ക് നെഞ്ച് വേദനിക്കുന്നതായി അലീന പറഞ്ഞിരുന്നുവെന്നും അമ്മയും പറയുന്നു. പിന്നാലെയാണ് കുട്ടി ആത്മഹത്യ ചെയതത്.
അതേസമയം "കൂപ്പൺ തിരികെ കിട്ടിയില്ലെന്നും, അതിന്റെ പേരിൽ വിദ്യാർത്ഥിനിയെ കുറ്റപ്പെടുത്തിയിരുന്നില്ലെന്നുമാണ് " സ്കൂൾ അധികൃതർ പറയുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്