കോഴിക്കോട്: ഇക്കഴിഞ്ഞ ദിവസമാണ് എറണാകുളം തമ്മനത്ത് ഭീമൻ വാട്ടർ ടാങ്ക് പൊട്ടി വീണത്. വാട്ടർ ടാങ്ക് പൊട്ടി വീണതിന് പിന്നാലെ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു.
അതിന് പിന്നാലെ കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.
പൈപ്പ് പൊട്ടിയതോടെ റോഡിൽ വൻ ഗർത്തം രൂപപ്പെടുകയായിരുന്നു.
തുടർന്ന് റോഡ് അടച്ചിട്ടു. അതേസമയം, മലാപ്പറമ്പ് ഔട്ലെറ്റ് വാൾവ് പൂട്ടിയതിനെ തുടർന്ന് പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
