വാട്ടര്‍ മെട്രോ ബോട്ട് പോണ്ടൂണില്‍ ഇടിച്ച് അപകടം; അശ്രദ്ധയെന്ന് ആരോപണം

JUNE 3, 2025, 12:23 PM

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ട് പോണ്ടൂണില്‍ ഇടിച്ച് അപകടം. ഒരു കുട്ടിക്കും വയോധികയ്ക്കും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നാണ് ആരോപണം. എന്നാല്‍ യന്ത്രത്തകരാറാണ് അപകട കാരണമെന്നാണ് അധികൃതരുടെ വാദം.

ചൊവ്വാഴ്ച വൈകുന്നേരം ആറോടുകൂടി ഹൈക്കോടതി ബോട്ട് ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അശ്രദ്ധമൂലമാണ് അപകടം ഉണ്ടായതെന്ന് ചൂണ്ടികാട്ടി രണ്ട് യാത്രക്കാര്‍ പൊലീസില്‍ പരാതി നല്‍കി. 

അതേസമയം യന്ത്രത്തകരാറിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. പോണ്ടൂണില്‍ ഇടിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചു. കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, കൊച്ചി സര്‍വ്വകലാശാല, കൊച്ചി മെട്രോ എന്നിവയിലെ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തിയ അന്വേഷണ സംഘം അപകടമുണ്ടായ ബോട്ടിന് പുറമെ മറ്റ് ബോട്ടുകളുടെയും സുരക്ഷാ പരിശോധന നടത്തും. ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്കുണ്ടായ പരാതികളെ കുറിച്ച് ആഭ്യന്തര അന്വേഷണവും നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam