തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് ശമനമുണ്ടെങ്കിലും അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനാൽ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. പ്രളയ സാധ്യത മുന്നറിയിപ്പ് പുതുക്കിക്കൊണ്ടാണ് നദി തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (ഐ ഡി ആർ ബി), കേന്ദ്ര ജല കമ്മീഷനുമാണ് (സി ഡബ്ള്യു സി) നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചത്.
പത്തനംതിട്ട മണിമലയിൽ ഓറഞ്ച് അലർട്ടും കരമന, അച്ചൻകോവിൽ, കാവേരി, ഭാരതപ്പുഴ, കോരപ്പുഴ, പെരുമ്പ, മൊഗ്രാൽ തുടങ്ങിയ നദികളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. താഴെ പറയുന്ന നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

2018ലെ പ്രളയം മനുഷ്യനിർമിതം എന്ന ആരോപണം: മാത്യു കുഴൽനാടൻ കൂടുതൽ തെളിവുകൾ പുറത്തുവിട്ടേക്കും
ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം:
കുടുംബത്തിന് ഒരുകോടി രൂപയുടെ സഹായം നല്കി; എൻ എം വിജയന്റെ കുടുംബത്തിനെതിരെ കോൺഗ്രസ്