ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു: ഒൻപത് ഡാമുകളിൽ മുന്നറിയിപ്പ്

AUGUST 17, 2025, 11:08 AM

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ പെയ്യുന്ന കനത്ത മഴയിൽ ഡാമുകളിലേക്ക് ശക്തമായ നീരൊഴുക്ക്. ഇതേത്തുടർന്ന് ജലനിരപ്പ് ഉയർന്ന സംസ്ഥാനത്തെ ഒൻപത്  ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കക്കി, മൂഴിയാർ, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, ഷോളയാർ, പെരിങ്ങൽകുത്ത്, ബാണാസുരസാഗർ എന്നീ ഡാമുകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഡാമുകളിലെ ജലനിരപ്പ് അപകടനില പിന്നിട്ടതിനേത്തുടർന്ന് നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. ഇതേത്തുടർന്ന് ഡാമുകൾക്ക് അരികിലും പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി.

vachakam
vachakam
vachakam

സംസ്ഥാനത്ത് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെട്ടതോടെ അതിശക്തമായ മഴക്ക് സാ ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതിന്റൈ ഫലമായാണ് പുതുക്കിയ മഴ മുന്നറിയിപ്പ് നൽകിയത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam