ജലനിരപ്പ് ഉയരുന്നു; പാംബ്ല ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

JULY 30, 2026, 7:57 AM

ഇടുക്കി: കനത്ത മഴയെത്തുടർന്ന് പാംബ്ല ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാത്രി 10 മണി മുതൽ തുറക്കാൻ ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. നിലവിൽ ഡാമിലെ ജലനിരപ്പ് 252.10 മീറ്ററാണ്. ഇത് റെഡ് അലർട്ട് നിലയായ 252 മീറ്ററിന് മുകളിലെത്തിയതിനെത്തുടർന്ന് എമർജൻസി പ്ലാനിങ് മാനേജർ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്ന കാരണം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടി. ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 500 ക്യുമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കി വിടാനാണ് അനുമതി നൽകിയിരിക്കുന്നത്. 

അതേസമയം, ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.അടിയന്തര സാഹചര്യം നേരിടുന്നതിനായി പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യ വകുപ്പ്, തഹസിൽദാർമാർ എന്നിവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam