തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയിൽ നീരൊഴുക്ക് കൂടിയതോടെ മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലെത്തി. 2018നുശേഷം ഇതാദ്യമാണ് മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലെത്തിയത്.
പരമാവധി ജലനിരപ്പായ 115.06 മീറ്ററിലെത്തിയതോടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. നാല് സ്പിൽവേ ഷട്ടറുകൾ മൂന്നു സെൻറി മീറ്ററായാണ് ഉയർത്തിയത്. ജലനിരപ്പ് ക്രമീകരിക്കുന്നതിൻറെ ഭാഗമായാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്.
പരമാവധി ജലനിരപ്പിൽ എത്തിയാൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിലും നിയന്ത്രണമുണ്ടാകും.
കൽപ്പാത്തി, മുക്കൈ, ഭാരതപുഴയോരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. കണ്ണൂർ ചെമ്പേരിയിൽ 45 മിനിറ്റിൽ 49 മില്ലിമീറ്റർ മഴയാണ് പെയ്തത്. ആറളത്ത് 45 മിനിറ്റിൽ 42 മില്ലിമീറ്റർ, പെരിങ്ങോമിൽ അര മണിക്കൂറിൽ 37 മില്ലിമീറ്റർ, മൂവാറ്റുപുഴയിൽ അര മണിക്കൂറിൽ 25 മില്ലിമീറ്റർ, കോട്ടയം അയ്മനത്ത് അരമണിക്കൂറിൽ 30 മില്ലിമീറ്റർ, പുതുപ്പള്ളിയിൽ 15 മില്ലിമീറ്റർ എന്നിങ്ങനെയാണു മഴപ്പെയ്ത്തിന്റെ അളവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്