കൊച്ചി: സിംഗപ്പൂർ ചരക്കു കപ്പൽ വാൻ ഹയി 503ലെ തീ കെടുത്തി. നേരിയ തോതിൽ പുക ഇപ്പോഴും ഉയരുന്നുണ്ട്.
കപ്പലിന്റെ ഉള്ളറകളിൽ ഇപ്പോഴും തീയുണ്ടോ എന്നറിയാൻ തെർമൽ ഇമേജിങ് ക്യാമറകൾ ഉപയോഗിച്ചുള്ള പരിശോധന രക്ഷാദൗത്യ സംഘം നടത്തുന്നുണ്ട്.
പൈറോകൂൾ രാസമിശ്രിതവും വെള്ളവും ഉപയോഗിച്ചുള്ള പരിശ്രമം ഇന്നലെ വൈകിട്ടോടെയാണു ഫലം കണ്ടത്. എന്നാൽ, മുൻപും തുടർച്ചയായ അഗ്നിരക്ഷാ പ്രവർത്തനത്തിലൂടെ ഇതേ അവസ്ഥയിലേക്ക് എത്തിച്ച കപ്പലിൽ പൊടുന്നനെ തീ ആളിപ്പടർന്നിരുന്നു.
എസ്‌സിഐ പന്ന, അഡ്വാന്റിസ് വിർഗോ, വാട്ടർ ലിലി എന്നീ ടഗുകളാണു നിലവിൽ അഗ്നിരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
