തൃശൂർ: തൃശൂർ വടക്കാഞ്ചേരി അകമലയിലെ ജനവാസ മേഖലയിൽ കടുവയിറങ്ങിയതായി സംശയം.
അകമല കുഴിയോട് വെള്ളാംകുണ്ടിൽ വീട്ടിൽ ഗോവിന്ദൻകുട്ടിയുടെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെ കടുവയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടത്.
കൃഷിയിടത്തിൽ ഇറങ്ങിയ തൊഴിലാളികളാണ് കാൽപ്പാടുകൾ കണ്ടെത്തിയത്.
തുടർന്ന് ഉടമയെ വിവരമറിയിക്കുകയും ഉടമ വനംവകുപ്പിനെ വിളിക്കുകയുമായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
പ്രദേശത്ത് കാട്ടാനശല്യവും രൂക്ഷമാണ്. ഇന്നലെയും മേഖലയിൽ കാട്ടാന ഇറങ്ങി വ്യാപക കൃഷി നാശം വരുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
