തൃശ്ശൂര്‍: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്യാന്‍ എല്‍ഡിഎഫ് കോഴ വാഗ്ദാനം ചെയ്‌തെന്ന ശബ്ദസംഭാഷണം പുറത്തുവന്നതോടെ ലീഗ് സ്വതന്ത്രന്‍ ഇ യു ജാഫര്‍ ഒളിവില്‍.
വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങിയതോടെയാണ് ജാഫര്‍ ഒളിവില്‍ പോയത്. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ജാഫര്‍ എവിടേക്കാണ് പോയതെന്ന് അറിയില്ലെന്നും രാജിവെച്ചശേഷമാണ് പോയതെന്നും കുടുംബം പ്രതികരിച്ചു. ജാഫര്‍ പണം വാങ്ങിയെന്നതില്‍ തര്‍ക്കമില്ലെന്നും സിപിഐഎമ്മിന്റെ ആസൂത്രിത നീക്കമാണിതെന്നും അനില്‍ അക്കര ആരോപിച്ചു.
കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നുകിടക്കുന്ന ബ്ലോക്ക് പഞ്ചായത്താണിത്. സിപിഐഎമ്മിന് സ്വാധീനമുള്ള മണ്ഡലമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നും അനില്‍ അക്കര പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
