പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാൻഡിൽ കഴിയുമ്പോൾ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം ടൂറിലാണോ?
സുഹൃത്തുക്കളുമൊത്തുള്ള ടൂർ ഫോട്ടോ കഴിഞ്ഞ ദിവസമാണ് വിടി ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ വ്യാപക വിമർശനമാണ് ബൽറാമിന് നേരെ ഉയർന്നു വരുന്നത്.
നിരവധി കോൺഗ്രസ് പ്രവർത്തകരാണ് ബൽറാമിന്റെ ഫോട്ടോയ്ക്ക് നേരെ വിമർശനം ഉന്നയിക്കുന്നത്. എന്നാൽ ഈ ടൂർ ഫോട്ടോ പഴയതാണെന്നാണ് വിടി ബൽറാമിന്റെ വാദം.
'നമ്മുടെ മുത്ത് അകത്താണ്. ശ്രദ്ധിക്കുക..' എന്ന ജോബി ജോബിന്‍ ജോസഫ് എന്ന പ്രൊഫൈലില്‍ നിന്നുള്ള കമന്റിനാണ് ബല്‍റാം മറുപടി നല്‍കിയിരിക്കുന്നത്.
'പോസ്റ്റ് ചെയ്തിരിക്കുന്നത് പഴയ ഫോട്ടോസ് ആണ് 'എന്നാണ് ബല്‍റാമിന്റെ മറുപടി. വിമര്‍ശനം തുടര്‍ന്നതോടെ ബല്‍റാം ഫോട്ടോ ഹിസ്റ്ററി എഡിറ്റ് ചെയ്തു. Friends, Mountains, Nature Vibes എന്നത് Friends, Mountains, Nature Vibes (Photos taken a few days back) എന്നാണ് ബല്‍റാം മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്