തൃശൂരിലെ വോട്ട് ചേർക്കലിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ദുരൂഹമായിരുന്നു: വി.എസ് സുനിൽ കുമാർ

AUGUST 7, 2025, 7:32 AM

 തൃശൂർ: വോട്ടർപട്ടിക അട്ടിമറിയിൽ രാഹുൽ ഗാന്ധി പറഞ്ഞ പലകാര്യങ്ങളും തൃശൂരിൽ നടന്നിട്ടുണ്ടെന്ന് വി.എസ് സുനിൽ കുമാർ. 

രാഹുൽ പറഞ്ഞത് ഗുരുതര കാര്യങ്ങളാണ്. കമ്മീഷൻ സർക്കാർ ഡിപ്പാർട്മെന്റ് പോലെ പ്രവർത്തിക്കുന്നുവെന്നും വി.എസ് സുനിൽ കുമാർ പറഞ്ഞു. 

കൃത്യമായ തെളിവുകളോട് കൂടിയാണ് രാഹുൽ കാര്യങ്ങൾ വിശദീകരിച്ചതെന്നും തൃശൂരിലെ വോട്ട് ചേർക്കലിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ദുരൂഹമായിരുന്നുവെന്നും സുനിൽകുമാർ പറഞ്ഞു.  

vachakam
vachakam
vachakam

 തൃശൂരിലെ വോട്ട് ചേർക്കൽ ലഘൂകരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അവസാനിപ്പിച്ച് പേപ്പർ ബാലറ്റിലേക്ക് തിരിച്ചു പോകണമെന്നും അദ്ദേഹം പറഞ്ഞു.

 രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ സുപ്രിംകോടതി ഇടപെടണമെന്നും വി.എസ് സുനിൽ കുമാർ വ്യക്തമാക്കി.    

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam