'ക്ലീൻ ചിറ്റ് ലഭിച്ച സ്ഥിതിക്ക് സീറ്റ് വേണം'; തിരുവനന്തപുരം സീറ്റ് ലഭിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന് വി.എസ്. ശിവകുമാര്‍?

FEBRUARY 9, 2026, 6:05 AM

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ നിയമസഭാ സീറ്റ് ആവശ്യപ്പെട്ട് വി.എസ്. ശിവകുമാർ രംഗത്ത്. തിരുവനന്തപുരം സീറ്റ് തന്നെ വേണമെന്നാവശ്യപ്പെട്ട അദ്ദേഹം, അത് ലഭിക്കാത്ത പക്ഷം പാർട്ടി വിടേണ്ട സാഹചര്യം ഉണ്ടാകുമെന്നും യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി ആണ് ലഭിക്കുന്ന സൂചന. 

തിരുവനന്തപുരം മണ്ഡലത്തിൽ കെ. മുരളീധരനാണ് ആദ്യ പരിഗണനയിൽ ഉണ്ടായിരുന്നത്. ശിവകുമാറിനെ പാറശാലയിലോ കാട്ടാക്കടയിലോ പരിഗണിച്ചിരുന്നെങ്കിലും വിജയസാധ്യത കൂടുതലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സീറ്റ് തന്നെ വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 2011-ൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നാണ് ശിവകുമാർ വിജയിച്ച് മന്ത്രിയായത്.

ഇന്ന് രാവിലെയാണ് വിജിലൻസ് ശിവകുമാറിന് ക്ലീൻ ചിറ്റ് നൽകിയത്. മന്ത്രിയായിരുന്ന കാലത്തെ വരുമാനത്തിനും ഭാര്യയുടെ സ്വത്തിനും അനുസരിച്ചുള്ള ആസ്തിയാണ് ഉള്ളതെന്നും അനധികൃത സമ്പാദ്യമില്ലെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ. എന്നാൽ ശിവകുമാറിന്റെ മൂന്ന് സുഹൃത്തുക്കൾക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എൻ.എസ്. ഹരികുമാർ, എം. രാജേന്ദ്രൻ, ഡ്രൈവർ ഷൈജു ഹരൻ എന്നിവർക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം വേണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam