മലപ്പുറം: മലപ്പുറം ജില്ലയിൽ പിണറായി വിജയനെതിരായുള്ള ജനവിധിക്ക് കടുപ്പം കൂടുമെന്ന് മലപ്പുറം ഡിസിസി പ്രസിഡണ്ട് വി.എസ് ജോയ്.
വെള്ളാപ്പള്ളിയുടെയും മുഖ്യമന്ത്രിയുടെയും പരാമർശത്തിനെതിരെയുള്ള വലിയ വിധിയെഴുത്ത് ഉണ്ടായി.
ജില്ലയെ അധിക്ഷേപിച്ച കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെയുള്ള മറുപടിയാണ് ജനങ്ങൾ നൽകിയത്.
പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ കോട്ടകൾ ഉൾപ്പെടെ പൊളിച്ചെന്നും വി.എസ് ജോയ് പറഞ്ഞു.
പൊന്നാനി, തവനൂർ,താനൂർ ഉൾപ്പെടെയുള്ള മുഴുവൻ അസംബ്ലി മണ്ഡലങ്ങളും തിരിച്ചുപിടിക്കുമെന്നും പൊന്മുണ്ടത്ത് ബദൽ സംവിധാനത്തിലൂടെ ശക്തിപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും ജോയ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
