കൊച്ചി: സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും.
പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന മേജർ ആർച്ച് ബിഷപ്പിന് വത്തിക്കാനിൽ നിന്നുള്ള അംഗീകാരം ലഭിക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
സഭാ സിനഡിൽ 55 ബിഷപ്പുമാരാണ് പങ്കെടുക്കുന്നത്. വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരിൽ നിന്ന് മൂന്നിൽ രണ്ട് വോട്ട് നേടുന്നയാൾ ആയിരിക്കും പുതിയ അധ്യക്ഷ പദവിയിലേക്ക് എത്തുക.
ആദ്യ റൗണ്ടിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് ഒരാൾ എത്തിയില്ലെങ്കിൽ വീണ്ടും വോട്ടെടുപ്പ് നടക്കും. ഇത്തരത്തിൽ അഞ്ച് റൗണ്ട് വോട്ടെടുപ്പ് വരെ നടത്തിയേക്കാം.
അഞ്ചാം റൗണ്ടിലും ഒരാളിലേക്ക് എത്തിയില്ലെങ്കിൽ വീണ്ടും വേട്ടെടുപ്പ് നടത്തി കേവല ഭൂരിപക്ഷം നേടുന്നയാളെ തെരഞ്ഞെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്