കോൺഗ്രസ് പാർട്ടിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ വൈകിയതിലുളള അതൃപ്തി തുറന്നുപറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്ത്. പുറത്താക്കൽ നേരത്തെ ആകാമായിരുന്നുവെന്നും കോടതിവിധി വരെ കാത്തിരിക്കേണ്ടിയിരുന്നില്ലെന്നും ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം കോൺഗ്രസ് എക്കാലവും ധാർമികത ഉയർത്തിപ്പിടിച്ചിട്ടുള്ള പാർട്ടിയാണ്. കെപിസിസി പ്രസിഡന്റിനോടും പ്രതിപക്ഷ നേതാവിനോടും കോടതിവിധി കാക്കുന്നതിന് മുൻപ് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജിവെക്കാൻ കെപിസിസി നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും വി എം സുധീരൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
