തിരുവനന്തപുരം: ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ വികെ പ്രശാന്ത് എംഎൽഎ രംഗത്ത്. ഇലക്ട്രിക് ബസ് ഇനി വാങ്ങില്ലെന്ന മന്ത്രിയുടെ വാക്കുകൾക്കെതിരെയാണ് പ്രശാന്ത് എംഎൽഎ രംഗത്ത് വന്നത്.
തിരുവനന്തപുരം സോളാർ നഗരമാക്കാനും ഇലക്ട്രിക് ബസുകൾ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ബസുകൾ നഗരവാസികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനെ ലാഭകരമാക്കാനും, കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആർടിസി ചെയ്യേണ്ടതെന്ന് വികെ പ്രശാന്ത് പറഞ്ഞു.
മറ്റ് ബസുകൾ അധികം ഇല്ലാത്ത റൂട്ടുകളിലേക്കുള്ള ഇലക്ട്രിക്ക് ബസ് വലിയ ആശ്വാസമെന്നാണ് തലസ്ഥാനവാസികളും പറയുന്നത്. വളരെ പ്രതീക്ഷയോടെയാണ് ഇലക്ട്രിക് ബസുകളുടെ റൂട്ട് കെഎസ്ആർടിസി തലസ്ഥാന നഗരത്തിൽ അവതരിപ്പിച്ചത്.
10 രൂപ നിരക്കിൽ യാത്ര ചെയ്യുന്നതിനുള്ള സംവിധാനത്തെ നഗരവാസികൾ ഇരുകൈയും നീട്ടിയാണ് സ്വാഗതം ചെയ്തത്. ഇലക്ട്രിക് ബസ് ഇനി വാങ്ങുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ നിരാശയിലാണ് ഇവരെന്നും എംഎൽഎ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്