ശബരിമല: മകരവിളക്ക് കാലത്തേക്കുള്ള ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി. ഡിസംബർ 31 മുതൽ ജനുവരി 15 വരെയുള്ള ബുക്കിങ്ങാണ് പൂര്‍ത്തിയായത്.
80,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിംഗ് അനുവദിച്ചു. 15 വരെയുള്ള ബുക്കിംഗ് പൂർത്തിയായതായി ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജു അറിയിച്ചു. പ്രതിദിനം പതിനായിരം പേർക്ക് സ്പോട്ട് ബുക്കിംഗും നടത്താം.
മണ്ഡലകാല പൂജകള്‍ക്ക് ശേഷം അടച്ച ശബരിമല 30-ന് വൈകീട്ട് അഞ്ചിനാണ് തുറക്കുക. അതിനാല്‍ അതേ ദിവസത്തെ വെര്‍ച്വല്‍ക്യൂ ബുക്കിങ് 26,000 എന്ന് നിജപ്പെടുത്തിയിരുന്നു.
കൂടാതെ 10000 സ്‌പോട്ട് ബുക്കിങ്ങും ഉണ്ടായിരിക്കും. തിരക്ക് വര്‍ധിക്കുമെന്ന് കരുതുന്ന ജനുവരി 14, 15 തീയതികളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 50,000 എന്നും നിജപ്പെടുത്തി.
അന്നും 10,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് നടത്താം.ഡിസംബര്‍ 30 ന് വൈകിട്ട് 5 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്